Your Image Description Your Image Description

ബ്രസീലില്‍ 113 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹെല്‍ ആന്റിന്റെ ഫോസില്‍ കണ്ടെത്തി.ബ്രസിലിലെ സാവോ പോളോ സര്‍വകലാശാലയിലെ സുവോളജി മ്യൂസിയത്തിലാണ് കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉറുമ്പായിട്ടാണ് ശാസ്ത്ര ലോകം ഇതിനെ കണക്കാക്കുന്നത്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഉറുമ്പുകളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല ഇവ ഇരയെ വേട്ടയാടുന്നതും പ്രത്യേക രീതിയിലാണ്.

‘വള്‍ക്കനിഡ്രിസ് ക്രാറ്റെന്‍സിസ്’ എന്ന പേരുള്ള ഈ ഉറുമ്പുകള്‍ക്ക് അരിവാള്‍ പോലുള്ള താടിയെല്ലുകളാണുള്ളത്. ഇത് ഉപയോഗിച്ചാണ് അവര്‍ ഇരകളെ കുത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ മാത്രം ജീവിച്ചിരുന്ന, വംശനാശം സംഭവിച്ച ‘ഹൈഡോമിര്‍മെസിനെ’ ഉപകുടുംബത്തില്‍ പെട്ട അംഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *