Your Image Description Your Image Description

റെഡ്മി ടർബോ 4 പ്രോ ചൈനയിൽ അവതരിപ്പിച്ചു.6000 ചതുരശ്ര മില്ലിമീറ്റർ ഡ്യുവൽ-ലൂപ്പ് 3D ഐസ് കൂളിംഗും റേജ് എഞ്ചിൻ 4.0 സോഫ്റ്റ്‌വെയർ ട്യൂണിംഗ് സാങ്കേതികവിദ്യയും ഈ റെഡ്മി സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 12.4mm കോർണർ റേഡിയസുള്ള ഒരു വലിയ R കോർണർ ഡിസൈൻ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. CNC + സാൻഡ്‌ബ്ലാസ്റ്റിംഗ് സാങ്കേതികവിദ്യയും ഏവിയേഷൻ അലുമിനിയം അലോയ് (7.98mm കനം) കൊണ്ട് നിർമ്മിച്ച ഒരു മെറ്റൽ മിഡിൽ ഫ്രെയിമും ഇതിൽ ഉപയോഗിക്കുന്നു.

IP66/68/69 സർട്ടിഫിക്കേഷൻ സഹിതമാണ് റെഡ്മി ടർബോ 4 പ്രോ എത്തിയിരിക്കുന്നത്. ഫുൾ മെറ്റൽ റിയർ ക്യാമറ മൊഡ്യൂൾ എന്നിവയുമുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിൽ ഓപ്ഷണൽ ത്രീ-കളർ സോഫ്റ്റ് മിസ്റ്റ് ഗ്ലാസ് ബാക്ക് കവർ ഉണ്ട്. 7550mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. കിലോമീറ്റർ ലെവൽ നെറ്റ്‌വർക്ക്-ഫ്രീ സാങ്കേതികവിദ്യയും ഫോൺ പിന്തുണയ്ക്കുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ, f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *