Your Image Description Your Image Description

റിയൽമി 14റ്റി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 ×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ,1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ റിയൽമി 14T 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പർച്ചർ, LED ഫ്ലാഷ്, 2MP പോർട്രെയിറ്റ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP സോണി IMX480 സെൻസർ (f/2.4 അപ്പർച്ചർ) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *