Your Image Description Your Image Description

മോട്ടറോളയുടെ എഡ്ജ് 60 സീരീസിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ലോഞ്ച് ചെയ്തു.2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം മാലി-G615 MC2 ജിപിയു, 8GB / 12GB റാം, 256GB / 512GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മോട്ടറോള ഈ സ്റ്റാന്റേർഡ് മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ ( f/2.0 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ), 30x സൂപ്പർ സൂം, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *