Your Image Description Your Image Description

കു​വൈ​ത്ത് ഓ​പ​ൺ ടെ​ന്നിസ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ആ​ദ്യ ഘ​ട്ടം സ​മാ​പി​ച്ചു. ഈ ​മാ​സം 18ന് ​ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​ബാ​ഹ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ന്നിസ് കോം​പ്ല​ക്സി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്. കു​വൈ​ത്ത് ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​നാ​ണ് സം​ഘാ​ട​ക​ർ. ര​ണ്ടാം ഘ​ട്ടം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

മേ​യ് ഒ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കും. കു​വൈ​ത്ത്, അ​റ​ബ്, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 300 മ​ത്സ​രാ​ർ​ഥി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്തു. പു​രു​ഷ സിം​ഗി​ൾ​സ്, 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ജൂ​നി​യ​ർ സിം​ഗി​ൾ​സ്, 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ജൂ​നി​യ​ർ സിം​ഗി​ൾ​സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *