Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച രാത്രി 8:29ന് വടക്കുകിഴക്കൻ കുവൈറ്റിലാണ് ഭൂചലനം ഉണ്ടായതെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.

കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറിയ ഭൂചലമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി10:21നാണ് ഉണ്ടായത്. രാജ്യത്ത് എവിടെയും അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *