Your Image Description Your Image Description

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിൽ നിന്ന് സന്ദർശന വിസയിൽ ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു മുഹമ്മദ് ഫായിസ്.

താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് – ബഷീർ, മാതാവ് – ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *