Your Image Description Your Image Description

ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം.നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശൈത്യകാലത്ത് ഒളിവിൽ കഴിയുന്ന ഈ ജീവികൾ കാലാവസ്ഥ മാറുമ്പോൾ സജീവമാകുന്നതാണ് പെട്ടെന്നുള്ള വ്യാപനത്തിന് കാരണം. “വിചിത്രമായ രൂപം കാരണം അന്യഗ്രഹജീവിയാണെന്ന് കരുതി പലരും ഭയത്തോടെ സമീപിച്ചിരുന്നു. എന്നാൽ ഇത് ഒട്ടക ചിലന്തിയാണ്. ഇവയുടെ കുത്ത് വേദനാജനകമാണെങ്കിലും മാരകമല്ല,” അഷൂർ പറഞ്ഞു. ‘ഗാലിയോഡ്‌സ് അറബ്സ്’ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഇവ മാംസഭോജികളാണ്.

Leave a Reply

Your email address will not be published. Required fields are marked *