Your Image Description Your Image Description

മധുര-ദുബൈ സ്പൈസ് ജെറ്റ് വിമാനം മസ്‌കത്തിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർ നിലവിൽ മസ്‌കത്ത് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മധുരയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നരയോടെ മസ്‌കത്ത് എയർപോർട്ടിൽ ഇറക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്ര തുടരുന്ന കാര്യത്തിൽ അധികൃതർ വ്യക്തത തരുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ബസ് മാർഗം യുഎഇയിലെത്തിക്കാമെന്നു അറിയിച്ചെങ്കിലും അതിലും ഇതുവരെ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *