Your Image Description Your Image Description

തിരുവനന്തപുരം ; ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും അവർക്ക് ശരിയായ അവബോധം നൽകുന്നതിനും അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടർ അനു കുമാരി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ​ഗ്ര ലൈം​ഗികതാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അവർ.

സോഷ്യൽമീഡിയയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് നിയന്ത്രണമില്ല. ലൈം​ഗിക ചൂഷണം നേരിടുന്ന കുട്ടികൾ അത് തുറന്നുപറയാൻ മടിക്കുകയാണ്. മോശം കുടുംബസാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ ഓർമപ്പെടുത്തി.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൽ.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകരാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ പങ്കെടുത്തത്. പോലീസ് ഉദ്യോഗസ്ഥർ, കനൽ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷൻ നൽകിയത്.ജില്ലാ ഭരണകൂടവും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് എക്സ്.

Leave a Reply

Your email address will not be published. Required fields are marked *