റമദാൻ, ഈദ് അവധി ദിനങ്ങളിൽ ദുബൈയിൽ പൊലീസ് പിടിയിലായത് 222 ഭിക്ഷാടകർ. ‘യാചനയെ നേരിടാം’ കാമ്പയിനിന്റെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകൾ, വകുപ്പുകൾ എന്നിവരുമായി കൈകോർത്ത് എമിറേറ്റിലുടനീളും നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകരെ പിടികൂടിയതെന്ന് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
ഭിക്ഷാടനത്തിനെതിരെ പൊതു അവബോധം ഉയർത്താനും യു.എ.ഇയിലെ പരിഷ്കൃതമുഖം കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ട് ‘യാചന രഹിതമായ, ബോധമുള്ള സമൂഹം’ എന്ന പ്രമേയത്തിന് കീഴിലാണ് കാമ്പയിൻ നടന്നത്.ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ റോഡ് ഗതാഗത അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ്, അൽ അമീൻ സർവിസ് എന്നിവരും കാമ്പയിനിന്റെ ഭാഗമായിരുന്നു.