Your Image Description Your Image Description

ഒമാനിൽ താപനില ഉയരുന്നു.വിവിധ വിലായത്തുകളിൽ കനത്തചൂടാണ്​ കഴിഞ്ഞ ദിവസം ​അനുഭവപ്പെട്ടത്​. പലയിടത്തും 40 ഡിഗ്രി സെൽഷ്യസുവരെ താപനില രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണ​റേറ്റിലെ ഹംറ അദ് ദുരുവിൽ ആണ്. 40.1 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. ബുറൈമിയിലും, ഫഹൂദുലും 39.6 ഡിഗ്രിസെൽഷ്യസായിരുന്നു താപനില.

ഇബ്രി 39, അവാബി, മുദൈബി എന്നിവിടങ്ങളിൽ‌ 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു രേഖപ്പെടുത്തിയ ചൂട്. മഹ്ദ, ജലാൻ ബാനി ബു ഹസൻ, ബൗഷർ, ഉമ്മു സമൈം, സുവൈഖ് എന്നിവിടങ്ങളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. അതേസമയം, താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *