ബഹ്റൈനിൽ പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 2203 അനധികൃത തെരുവ് സ്റ്റാളുകളും വണ്ടികളും 268 അനധികൃത കയറ്റുമതികളും കണ്ടുകെട്ടി തലസ്ഥാന മുനിസിപ്പാലിറ്റി.
അനധികൃത കച്ചവടങ്ങൾക്കെതിരെയുള്ള മുനിസിപ്പാലിറ്റിയുടെ ശക്തമായ നടപടിയുടെ ഭാഗമായാണിത്. 2019ലെ പൊതു റോഡ് ഒക്യുപൻസി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്.
കച്ചവടക്കാർ ഔദ്യോഗിക, നിയമപരമായ, ലൈസൻസുള്ള മാർഗങ്ങളിലൂടെ മാത്രം വാണിജ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു.