Your Image Description Your Image Description

റിയാദ്: മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. 66വയസായിരുന്നു. പുലർച്ചെ നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യയോടൊപ്പം ഉംറ വിസയിൽ ജുബൈലിലുള്ള മകൾ അൻസിലയുടെ അടുത്തെത്തിയതായിരുന്നു അബ്ദുൽസലാം. അടുത്ത ആഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മികമായി മരണം സംഭവിച്ചത്.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. മക്കൾ: അൻസില, മുഹമ്മദ് അൻസാരി, മുഹമ്മദ് അഫ്സൽ, ഹസീന. മരുമകൻ: മണ്ണഞ്ചേരി ഹംസ.

Leave a Reply

Your email address will not be published. Required fields are marked *