Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്തെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പഠിച്ചത് കേരളീയരല്ലാത്ത 24,061 വിദ്യാര്‍ഥികള്‍. കേരളത്തില്‍ തൊഴില്‍ചെയ്യാന്‍ എത്തിയവരുടെ കുട്ടികള്‍ ആണ് ഇതില്‍ ഏറെയും. 27 ലക്ഷം അതിഥിത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. അതിന്റെ ഒരു ശതമാനത്തോളമാണ് വിദ്യാര്‍ഥികള്‍. ഏറ്റവും അധികം അതിഥിവിദ്യാര്‍ഥികള്‍ എറണാകുളം ജില്ലയിലാണ്.

മറ്റുരാജ്യക്കാരില്‍ ഒന്നാമത് നേപ്പാള്‍ സ്വദേശികള്‍ -346. ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും ഓരോരുത്തരും മാലദ്വീപില്‍ നിന്ന് രണ്ട് പേരുമുണ്ട്. അതിഥിവിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കുന്നതടക്കമുള്ള പിന്തുണ പൊതുവിദ്യാലയങ്ങളില്‍ നല്‍കുന്നുണ്ട്. അനന്യമലയാളം, അതിഥിമലയാളം എന്ന പ്രത്യേക പദ്ധതിയുണ്ട്. പഠനനിലവാരം മെച്ചമാക്കാന്‍ തുടങ്ങിയ പ്രോജക്ട് റോഷ്നി, സ്പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍ എന്നിവയും നേട്ടമായി.

Leave a Reply

Your email address will not be published. Required fields are marked *