Your Image Description Your Image Description

കീവ്: പ്രസിഡന്റ് വാളോഡിമിര്‍ സെലെന്‍സ്‌കിയുടെ ജന്മനഗരമായ ക്രിവി റിയയില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. മിസൈല്‍ ആക്രമണത്തില്‍ 9 കുട്ടികളടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്കു പരുക്കേറ്റു. 17 പേരുടെ നില ഗുരുതരം.

പാര്‍പ്പിടസമുച്ചയത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും സമീപമാണു മിസൈല്‍ സ്‌ഫോടനമുണ്ടായത്. 20 പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു കേടുപാടുണ്ടായി. മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ 46 സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രെയ്ന്‍ സ്ഥിരീകരിച്ചില്ല.

കുട്ടികളുടെ കളിസ്ഥലത്തിന് സമീപമുള്ള ഒരു ജനവാസ മേഖലയിലാണ് വെള്ളിയാഴ്ച മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് ക്രിവി റിഗിന്റെ സൈനിക ഭരണ മേധാവി ഒലെക്‌സാണ്ടര്‍ വില്‍കുല്‍ പറഞ്ഞു. സമീപ ആഴ്ചകളിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *