Your Image Description Your Image Description

മിക്ക ആളുകളും ഭയക്കുന്ന ജീവിയാണല്ലോ പാമ്പ്. മഴയും തണുപ്പുമെല്ലാമുള്ള സമയത്താണെങ്കിൽ വീടുകളിൽ പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവികളെ പേടിപ്പിച്ച് ഓടിക്കുന്നതുപോലെ നമുക്ക് പാമ്പിനെ പെട്ടെന്ന് ഓടിക്കാനാകില്ല . വളരെ ശ്രദ്ധിച്ച് മാത്രമേ പാമ്പിനെ തുരത്താൻ കഴിയൂ. ഇത്തരത്തിൽ വീട്ടിൽ പാമ്പ് കയറാതിരിക്കാൻ നിങ്ങൾക്ക് പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ചില ചെടികളുണ്ട്. ഇവയുടെ മണം ഉള്ളിടത് പാമ്പുകൾ വരില്ല. പാമ്പിനെ ഓടിക്കുന്ന ആ ചെടികൾ ഏതെല്ലാമാണെന്ന് നോക്കിയാലോ?

1. സവാള

സവാളയിൽ സൾഫർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സവാളയുടെ ഗന്ധം പാമ്പുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രകൃതിദത്തമായി പാമ്പുകളെ തുരത്താൻ സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ മുറ്റത്ത് മറ്റ് ചെടികൾക്കൊപ്പം സവാള വളർത്തുന്നത് നല്ലതായിരിക്കും.

2. മാരിഗോൾഡ്

പൂന്തോട്ടങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നവയാണ് ഈ ചെടി. ജമന്തി പൂക്കൾ അവയുടെ ആഴമുള്ള നിറങ്ങൾകൊണ്ട് മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. ജമന്തി പൂവിന്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നവയാണ്.

3. വെളുത്തുള്ളി

വെളുത്തുള്ളിയുടേത് രൂക്ഷ ഗന്ധമാണെന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും മറ്റ് ഗുണങ്ങളും പാമ്പുകളെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്നു. ഇത് ചതച്ചും നീരായും ഉപയോഗിക്കാവുന്നതാണ്.

4. ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിൽ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെയും മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. പലവീടുകളിലും കൊതുകിനെ തുരത്താൻ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഇത് വീടിന്റെ മുറ്റത്ത് വളർത്തുകയാണെങ്കിൽ പാമ്പുകൾ വരില്ല.

Leave a Reply

Your email address will not be published. Required fields are marked *