Your Image Description Your Image Description

തിരുവനന്തപുരം:  പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. നെടുങ്കാട് കുന്നിൻപുറം വീട്ടിൽ ജിതിൻ,നെടുങ്കാട് യോഗീശ്വരാലയം വീട്ടിൽ രജീഷ്,ആനത്താനം മുടുമ്പിൽ വീട്ടിൽ ലിജോ മോൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം നെടുങ്കാട് തീരൺകരി ഭാഗത്ത് വച്ച് മയക്ക് മരുന്ന് കച്ചവടക്കാരെ അറസ്‌റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജയചന്ദ്രനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

പ്രതികൾക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.വയറിലും കാലിലും കുത്തേറ്റ ജയചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *