മലപ്പുറം: ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിലെത്തി. ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് താനൂർ പോലീസിനോട് പറഞ്ഞു. തുടർന്ന് യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
വർഷങ്ങളായി താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.