തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം ശക്തമാക്കി സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ.
പിണറായിയുടെ കുടുംബത്തിന് നേരെയുള്ള വേട്ടയാടൽ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗം മാത്രമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് ഉടൻ പുറത്തു വരും. കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഈ നടപടി പിണറായിയുടെ സ്വീകര്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.