Your Image Description Your Image Description

പാവൽ വിത്തുകൾ പാകുന്നതിന് മുമ്പ് 12 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വെയ്ക്കാം. വിത്ത് മണ്ണിലോ അല്ലെങ്കിൽ സീഡിംഗ് ട്രേയിലോ നട്ട് മുളപ്പിക്കാം. തൈകൾ മുളച്ച് വന്നാൽ ഗ്രോബാഗിലേയ്ക്ക് മാറ്റി നടാം. ടെറസിൽ കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗായിരിക്കും ഉചിതം.

ഒരു ഗ്രോബാഗിൽ 2 തൈകൾ വരെ നടാം. ചാണകം, കമ്പോസ്റ്റ്, എന്നിവ വളമായി നൽകാം. ചുവട്ടിൽ ഇലകൾ കൂട്ടി വെയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. വള്ളി വന്നു തുടങ്ങുമ്പോൾ പന്തലിട്ട് കൊടുക്കാം.

കായ വന്നു തുടങ്ങുമ്പോൾ പ്രാണിശല്യവും മറ്റും ഒഴിവാക്കാൻ അവ പേപ്പറോ അല്ലെങ്കിൽ പ്ലാസിറ്റിക് കവറോ ഉപയോഗിച്ച് മൂടാം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ കലർത്തിയത്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയവയൊക്കെ പാവൽ നന്നായി കായിക്കാൻ ഉപയോഗിക്കാവുന്ന വളമാണ്

Leave a Reply

Your email address will not be published. Required fields are marked *