Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും ക്രിക്കറ്റ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ പ്രകടനം. 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേർന്ന റാഷിദ് ഖാൻ ഇതിനകം തന്നെ 150 വിക്കറ്റുകൾ നേടി കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ സീസണിൽ മികച്ച തുടക്കമല്ല ലഭിച്ചത്.

ഇതുവരെ നടന്ന മത്സരങ്ങളിൽ ആകെ 10 ഓവർ എറിഞ്ഞ താരം 112 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. അതിനിടെ ചരിത്രത്തിലാദ്യമായി റാഷിദ് ഖാൻ ഐപിഎൽ ചരിത്രത്തിൽ തന്റെ മുഴുവൻ ക്വാട്ട ഓവർ പന്തെറിയാതിരിക്കുകയും ചെയ്തു.

അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന പോരാട്ടത്തിൽ രണ്ട് ഓവർ മാത്രമാണ് താരമെറിഞ്ഞത്. ഇനിയുള്ള മത്സരങ്ങൾ താരത്തിന് നിർണായകമായിരിക്കും. ഇത്തവണ 18 കോടി മുടക്കിയാണ് താരത്തെ ഗുജറാത്ത് ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *