Your Image Description Your Image Description

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തെ കാലാവധി അടിസ്ഥാനത്തില്‍ പ്രവൃത്തി പരിചയത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ് ഓഫീസര്‍ (ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്), റേഡിയോഗ്രഫര്‍ (ഗവ. അംഗീകൃത 2 വര്‍ഷ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ഗവ. അംഗീകൃത 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി അല്ലെങ്കില്‍ ഗവ. അംഗീകൃത ബി എസ് സി എം ആര്‍ ടി ഡിഗ്രി), ലാബ് ടെക്‌നീഷ്യന്‍ (ഗവ.അംഗീകൃത 2 വര്‍ഷത്തെ ഡി എം എല്‍ ടി കോഴ്സ്), ഇ സി ജി ടെക്‌നീഷ്യന്‍ (ഗവ. അംഗീകൃത വി.എച്ച്.സി ഇ.സി.ജി & ഓഡിയോമെട്രി), ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (ഗവ.അംഗീകൃത 2 വര്‍ഷത്തെ ഡി എം എല്‍ ടി കോഴ്സ്), ഡയാലിസിസ് ടെക്‌നീഷ്യന്‍( ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി -ഗവണ്‍മെന്റ് അംഗീകൃതം), അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ (ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള അനസ്‌തേഷ്യ & ഓപറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയിലെ ഡിപ്ലോമ), ഫാര്‍മസിസ്റ്റ് (ഗവ.അംഗീകൃത ഡി. ഫാം), റെസ്പിറേറ്ററി ടെക്‌നീഷ്യന്‍ (ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി), ന്യൂറോ ടെക്‌നീഷ്യന്‍ (ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി), ഫിസിയോതെറാപ്പിസ്റ്റ് (ഗവ. അംഗീകൃത ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി ബിരുദം), ലിഫ്റ്റ് ഓപ്പറേറ്റര്‍ (ഗവ. അംഗീകൃത എല്‍ ടി ഐ ലിഫ്റ്റ് മെക്കാനിക്ക് ഡിപ്ലോമ (എസ് സി വി ടി അല്ലെങ്കില്‍ എന്‍ സി വി ടി). പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ല. യോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം.  ഫോണ്‍-0483 2762037.

Leave a Reply

Your email address will not be published. Required fields are marked *