Your Image Description Your Image Description

ആലപ്പുഴ: വിഷു-ഈസ്റ്റർ പ്രമാണിച്ച് കയർഫെഡിന്റെ ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. മെത്തകൾക്ക് 20മുതൽ 50ശതമാനം വരെ വിലക്കിഴിവുണ്ടാകും. കയർ ഉത്പന്നങ്ങൾക്ക് 70ശതമാനവും വിലക്കിഴിവിൽ മെഗാവിപണന മേളയിൽ ലഭിക്കും.

ഏപ്രിൽ 30വരെയാണ് ആനുകൂല്യം. ഈ ഉത്പന്നങ്ങൾക്ക് പുറമേ ന്യൂജെൻ ഉത്പന്നങ്ങളായ പ്രകൃതി സൗഹൃദ ചെടിചട് ടി(കൊക്കോപോട്ട്), പ്രകൃതിദത്ത ജൈവവളം(കൊക്കോഫെർട്ട്) എന്നീ ഇനങ്ങളും വിലക്കുറവിൽ ലഭിക്കും. മെഗാ വിപണന മേളയുടെ ആദ്യ സ്റ്റാൾ ഹരിപ്പാട് ടൗൺഹാളിന് സമീപം കയർഫെഡ് മാനേജിംഗ് ഡയറക്ടർ എം.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ഭരണസമിതി അംഗം കെ.എൻ.തമ്പി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.നിസാർ ആദ്യവില്പന സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *