Your Image Description Your Image Description

മും​ബൈ: ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ദാ​ദ​ർ പ്ര​ദേ​ശ​ത്തെ ടെ​ക്നോ ഹൈ​റ്റ്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ സ​ന സേ​തി​​യാ​ണ് ഫ്ലാ​റ്റി​ന്‍റെ പ​തി​നാ​ലാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടി മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​തേ കെ​ട്ടി​ട​ത്തി​ലെ എ​ട്ടാം നി​ല​യി​ലെ താ​മ​സ​ക്കാ​രി​യാ​ണ് യു​വ​തി. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ന സേ​തി താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ ദി​വ​സം വൈ​ക്കി​ട്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ലേ​ക്ക് സ​ന പോ​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.സ​ന​ക്ക് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഈ ​ബ​ന്ധം വേ​ർ​പെ​ട്ട​തി​ൽ ഏ​റെ നാ​ളാ​യി വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *