Your Image Description Your Image Description

റെഡ്മി എ 5 ലോഞ്ച് ചെയ്തു.ആരെയും ആകർഷിക്കുന്ന രൂപഭാവത്തോടെയാണ് റെഡ്മി എ5 എത്തിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി ഗോൾഡ് നിറങ്ങളിൽ മാറ്റ്, സ്മഡ്ജ്-റെസിസ്റ്റന്റ് ഫിനിഷോടെയാണ് വരുന്നത്, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ലേക്ക് ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നിവയ്ക്ക് ശാന്തമായ ഒരു ജലാശയത്തിലെ അലകളെ അനുസ്മരിപ്പിക്കുന്ന പാറ്റേണുകൾ ഉണ്ട്.

റെഡ്മി എ5 ന്റെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1640 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഐ പ്രൊട്ടക്ഷൻ, DC ഡിമ്മിംഗ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് റെഡ്മി എ5ന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം, Mali-G57 MP1 GPU, 3GB / 4GB LPDDR4X റാം, 64GB / 128GB eMMC 5.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *