Your Image Description Your Image Description

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ ജെപി നദ്ദയെ കാണാൻ പുറപ്പെട്ടത് മുതൽ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു ആശാവർക്കർമാരും കേരള സമൂഹവും എന്ന് പറയാം. ഏതാണ്ട് രണ്ടുമാസത്തോളമായി തുടരുന്ന ആശാവർക്കർമാരുടെ സമരത്തിനാണ് ഇതോടുകൂടി പരിഹാരമുണ്ടാകേണ്ടത് .വീണാ ജോർജ് രണ്ടും കൽപ്പിച്ച് എല്ലാം കണക്കുകളുമായി തന്നെയാണ് കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്. കേരളത്തിലെ ആശാത്തൊഴിലാളികളുടെ നീണ്ട സമരങ്ങൾക്കും ത്യാഗത്തിനും ഇന്ത്യയിലെ മുഴുവൻ ആശാപ്രവർത്തകർക്കും ആണ് ഉപയോഗമുണ്ടായത് എന്ന് വേണം പറയാൻ. വീണ ജോർജിന്റെ കൃത്യമായ ഇടപെടലും കാര്യങ്ങൾ നദ്ദയെ ധരിപ്പിക്കുന്നതിനുള്ള കഴിവും നിമിത്തം ആശാത്തൊഴിലാളികൾക്ക് ഇൻസെന്റീവ് വർദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്ന് ഉറപ്പായി. രാജ്യത്തെ ആശമാരുടെ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം എടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിരിക്കുന്ന ശുപാർശ കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞദിവസം തന്നെ അംഗീകാരം നൽകിയിരുന്നു. തുടർന്നത് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ വിട്ടു. ധനകാര്യമന്ത്രാലയം അത് പരിഗണിച്ചാൽ ഉടൻതന്നെ ഈ തീരുമാനം ഇന്ത്യയിൽ ഒട്ടാകെ ആശാ പ്രവർത്തകർക്കിടയിൽ നടപ്പിലാകും. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലേക്കായി ഇനി ഈ വിഷയം നീക്കി വയ്ക്കില്ല എന്നുള്ള ഉറപ്പാണ് നദ വീണ ജോർജിന് നൽകിയിരിക്കുന്നത്. നീണ്ട ദിവസങ്ങളുടെ നിരാഹാരവും സമരങ്ങളും നടത്തി പൊതുനിരത്തിൽ ജീവൻ മരണ പോരാട്ടം നടത്തുന്ന ആശമാരെ ഇനിയും ഈ ചൂടും വെയിലും മഴയും സഹിച്ച് പൊതുനിരത്തിൽ കിടത്താൻ കഴിയില്ല എന്ന ശക്തമായ നിലപാടിൽ ആയിരുന്നു വീണാ ജോർജ്. കേരളത്തിലെ ആശമാർ നടത്തിയ സമരം ഒരു ചരിത്രവിധിക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യയൊട്ടാകെയുള്ള ആശ തൊഴിലാളികളാണ് ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിന്റെ ഗുണമനുഭവിക്കാൻ പോകുന്നത്. എന്നാൽ കേരളം പലതവണയായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്ന മറ്റൊരു സുപ്രധാന കാര്യമായിരുന്നു ആശാത്തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി നിയമിക്കണമെന്ന് അതിലൂടെ മാത്രമേ കൃത്യമായ വേതനവും വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും ആശാത്തൊഴിലാളികൾക്ക് നൽകാൻ സംസ്ഥാന സർക്കാരിന് അനുവാദം ലഭിക്കു. എന്നാൽ ഈ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രം തയ്യാറായിട്ടില്ല. ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്നും സംസ്ഥാന സർക്കാർ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണ് ദുരിതമനുഭവിക്കുന്നത് എന്നും ഇത്രയും ദിവസം പറഞ്ഞ് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കി കൊണ്ടിരുന്ന കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോൾ ഈ വിധിക്ക് എല്ലാം ഒപ്പുവയ്ക്കുന്നത്. സംസ്ഥാനമാണ് ഇതൊക്കെ അനുവദിച്ചു തരേണ്ടത് എന്ന് പറഞ്ഞവരൊക്കെ ഈ വിധിക്ക് കൈയ്യടിക്കുമ്പോൾ അതിലൊപ്പു വച്ചത് സംസ്ഥാനമല്ല കേന്ദ്രമാണ് എന്നുള്ള കാര്യം മാത്രം ബോധപൂർവ്വം വിസ്മരിക്കുകയാണ്. ആശാതൊഴിലാളികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇത്രയേറെ നടപടികൾ കൈക്കൊള്ളുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിട്ടും അവരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാതിരിക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വളരെ ദൗർഭാഗ്യകരമായി പോയി. കോവിഡ് കാലത്ത് ഉണ്ടാക്കിയ ആശാപ്രവർത്തകരുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കേന്ദ്രസർക്കാർ ഖേദഗതി വരുത്തിയാൽ സംസ്ഥാനം അത് പൂർണമായും അംഗീകരിക്കാൻ തയ്യാറായിരുന്നു എന്നാൽ അതിന് കേന്ദ്രം തയ്യാറാകില്ല എന്ന വിവരങ്ങൾ പുറത്തുവിട്ടത് കേന്ദ്രമന്ത്രാലയം തന്നെയാണ്. എന്നാൽ ആസമർക്ക് നൈപുണ്യ വികസന ക്ലാസുകൾ സംഘടിപ്പിക്കുന്നതിലേക്കായി ഫണ്ട് അനുവദിക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. എന്നിരുന്നാലും ഇൻസെന്റീവ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ചെറിയൊരു വിപ്ലവമല്ല . കേന്ദ്ര അനുമതി കിട്ടിക്കഴിഞ്ഞാൽ സ്ഥിരം തൊഴിലാളികൾ ആക്കുക എന്ന ആവശ്യത്തിനുവേണ്ടി ഇനി ആശ മാർക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ഇരിക്കുക എന്നുള്ളത് നടക്കാത്ത കാര്യമാണ് ഇതൊക്കെ അംഗീകരിക്കേണ്ടത് കേന്ദ്രമാണ് എന്ന കാര്യം ഇതോടുകൂടി ഉറപ്പായ സ്ഥിതിക്ക് വീണ്ടും സംസ്ഥാന സർക്കാരിനോട് യുദ്ധം ചെയ്യുന്നത് വളരെ നാണംകെട്ട പരിപാടിയായി പോകും. ഇതിനുമേൽ ആനുകൂല്യങ്ങൾ അവർക്ക് ആവശ്യം ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിനോട് പാർലമെന്റിനു മുന്നിൽ വേണം സമരം ചെയ്യേണ്ടത് എന്നുള്ള കാര്യം ഇവിടെ വ്യക്തമായി. സംസ്ഥാനം ഏറ്റവും ദയാപൂർവ്വം ആളുകളെ ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോഴും കേന്ദ്രം അവരോട് കാണിക്കുന്ന അവഗണനയ്ക്ക് സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ ആക്കിയതിനും സംസ്ഥാന സർക്കാരിനെ പറഞ്ഞ തെറിക്കും ആക്ഷേപങ്ങൾക്കും ആശമാർ എന്ത് മറുപടി പറയുമെന്ന് കൂടി പറഞ്ഞിട്ട് സമരപ്പന്തൽ പൊളിച്ചു പോയാൽ നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *