Your Image Description Your Image Description

വ്യക്തികളുടെ ജീവന് രാജ്യത്തിനകത്തും പുറത്തും ഒരുപോലെ സംരക്ഷണം നൽകുമ്പോഴാണ് ഒരു ഭരണാധികാരി യഥാർത്ഥ ഭരണാധികാരിയാവുന്നത്. നമ്മുടെ മോദിയെ സംബധിച്ചിടത്തോളം ഈ സുരക്ഷയും സംരക്ഷണവുമൊക്കെ പാണന് പാടി നടക്കാനുള്ള പാട്ടു മാത്രമാണ്. പള്ളി പൊളിച്ച് അമ്പലം പണിയുന്നതിന്റെയും ലിംഗങ്ങൾ കണ്ടെത്തി പൂജ നടത്തുന്നതിന്റെയും പത്തിലൊന്നു ശുഷ്‌കാന്തി കാണിച്ചിരുന്നുവെങ്കിൽ യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ ഇന്ന് കുടുംബത്തിനോടൊപ്പം ഇരുന്നേനെ.
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ദുരൂഹ ഫോൺകോൾ ലഭിച്ചതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്‌ . വധശിക്ഷ നടപ്പാക്കാൻ ഉത്തരവായതായെന്നും തീയതി നിശ്ചയിച്ചുവെന്നും അഭിഭാഷക പറഞ്ഞതായി നിമിഷപ്രിയ വെളിപ്പെടുതുകയുണ്ടായി. നമുക്കാദ്യമാ വോയിസ് ഒന്ന് കേൾക്കാം.

അതേസമയം, റമസാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറയുന്നുന്ദ് . നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻറ് റഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു യെമനിലെ ഇന്ത്യൻ എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസെന്നും എംബസി വ്യക്തമാക്കി. ഇതോടെയാണ് വിമതരുടെ പ്രസിഡൻറും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവുമായ മെഹ്ദി അൽ മഷാദാണ് വധശിക്ഷ ശരിവച്ചതെന്ന് വ്യക്തമായത്. ഇസ്ലാമിക നിയമമനുസരിച്ച്, കുറ്റവാളികൾ എങ്ങനെ ശിക്ഷിക്കപ്പെടണം എന്നതിനെ കുറിച്ച് കുറ്റകൃത്യങ്ങളിൽ ഇരകളായവർക്ക് അഭിപ്രായമുണ്ട്. കൊലപാതകത്തിൽ, ഈ നിയമം ഇരകളുടെ കുടുംബങ്ങൾക്ക് ബാധകമാകും. കൊലപാതകം വധശിക്ഷയിലൂടെ ശിക്ഷിക്കപ്പെടുമെങ്കിലും, ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ച് പ്രതിയോട് ക്ഷമിക്കാൻ സാധിക്കും. ഇതാണ് “ദിയ്യ”, അല്ലെങ്കിൽ, “ബ്ലഡ് മണി” എന്ന് അറിയപ്പെടുന്നത്. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാര നീതി ലഭ്യമാക്കുന്നതിനൊപ്പം ക്ഷമയുടെ ഗുണം പ്രോത്സാഹിപ്പിക്കുക എന്ന ആശയമാണ് ഇതിന് പിന്നിലെന്നാണ് വിശ്വസിക്കുന്നത്. കൊലപാതകിയുടെ കുടുംബം/പ്രതിനിധികൾ, ഇരയുടെ കുടുംബം എന്നിവർ തമ്മിലുള്ള ഒത്തുതീർപ്പിലൂടെയാണ് പൊതുവെ നഷ്ടപരിഹാരം സംബന്ധിച്ച ധാരണയിലെത്തുന്നത്. ചില ഇസ്ലാമിക് രാജ്യങ്ങളിൽ മാത്രമാണ് ‘മിനിമം’ നഷ്ടപരിഹാര തുക നിശ്ചയിച്ചിട്ടുള്ളത്. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന റിപ്പോർട്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്ന, പ്രസിഡന്റിന് നൽകിയ ദയാഹർജി തള്ളിയതോടെ കടുത്ത ആശങ്കയിലാണ് കുടുംബവും നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരും. അമേരിക്കയോടുള്ള വിരുദ്ധ നിലപാട് കാരണം ഇന്ത്യ ഒരു മൂന്നാം ശക്തിയായി വളർന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ പറഞ്ഞാൽ കേൾക്കുന്ന ഒരു രാജ്യമാണ് യെമൻ എന്നു നിസ്സംശയം പറയാനാവും. എന്നിട്ടും ഇക്കാര്യത്തിൽ മോഡി കാണിക്കുന്ന നിശബ്ദദ പേടിപ്പിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *