Your Image Description Your Image Description

കാവസാക്കി തങ്ങളുടെ Z900 ബൈക്കിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2024 ഒക്ടോബർ അവസാനത്തിലാണ് കമ്പനി അപ്ഡേറ്റ് ചെയ്ത Z900 പുറത്തിറക്കിയത്. 2025 കാവസാക്കി Z900 ന്റെ രൂപകൽപ്പനയ്ക്ക് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു. ഈ ബൈക്ക് ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് Z900. ഇതിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 2025 Z900-ൽ ഒരു പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും എൽഇഡി ടെയിൽ ലൈറ്റും കാണാം. ഈ ബൈക്കിന്റെ ബോഡി പാനൽ ചെറുതായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മുൻവശത്തെ യുഎസ്‍ഡി ഫോർക്കുകളിലെ ഗോൾഡൻ ഫിനിഷും വീലുകളിലെ പച്ച പെയിന്റ് ജോബും വളരെ മനോഹരമായി കാണപ്പെടുന്നു.

ഇതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു പുതിയ അഞ്ച് ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡ്, യുഎസ്‍ഡി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻ മോണോ-ഷോക്ക്, മുന്നിൽ ഡ്യുവൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം, പിന്നിൽ സിംഗിൾ ഡിസ്‌ക് തുടങ്ങിയ സവിശേഷതകൾ ബൈക്കിൽ ലഭിക്കും.2024 കാവസാക്കി Z900 ന്റെ ഇന്ത്യൻ വിപണിയിൽ എക്സ്-ഷോറൂം വില 9.38 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *