Your Image Description Your Image Description

കൊച്ചി: പൊലീസിനെ ആക്രമിച്ച മദ്യപാനി പിടിയിൽ. ഇന്നലെ രാത്രിൽ കൊച്ചിയിലായിരുന്നു സംഭവം. സംഭവത്തിൽ ബംഗാള്‍ സ്വദേശി തപനെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാല്‍, ലിന്റോ ഏലിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് വഴിയിൽ കിടന്ന് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ലഹരിയുടെ പിടിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വൈറ്റില പാലത്തിനോട് ചേര്‍ന്നാണ് തപന്‍ താമസിച്ചുവരുന്നത്. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ തപന്‍ പ്രദേശവാസികള്‍ക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ കടവന്ത്ര പൊലീസിനെ അറിയിച്ചു. സ്റ്റേഷനിലെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. എന്നാല്‍ ലഹരിയുടെ കെട്ടടങ്ങിയതോടെ പ്രതി ശാന്തനായി. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് തപന്‍ പറയുന്നത്. വെറുതെ പോലീസ് തന്നെ പിടിച്ചോണ്ട് വന്നെന്നും തപൻ പറയുന്നു.

കഴിഞ്ഞ ദിവസവും കൊച്ചിയില്‍ പൊലീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അയ്യമ്പുഴയില്‍ സംശയാപ്‌സദമായ സാഹചര്യത്തില്‍ യുവതിയെയും യുവാവിനെയും കണ്ടത് തിരക്കിയപ്പോഴാണ് ഇരുവരും പൊലീസിന് നേരെ തിരിഞ്ഞത്. മദ്യലഹരിയിലായിരുന്ന യുവതിയാണ് ഏറ്റവും അക്രമാസക്തയായിരുന്നത്. ആക്രമണത്തില്‍ യുവതി എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. പണിപ്പെട്ടാണ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മർദ്ദനമേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *