Your Image Description Your Image Description

എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപ ടോക്കൺ തുകയ്ക്ക് ഈ വാഹനം ബുക്ക് ചെയ്യാം. താൽപ്പര്യമുള്ളവർക്ക് എം‌ജി സെലക്ട് പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി ഓൺലൈനായും ഓഫ്‌ലൈനായും വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഏകദേശം 60 ലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെയായിരിക്കും ഇതിൻ്റെ എക്സ്-ഷോറൂം വില.

പുതിയ എംജി കാറുകളുടെ ഡെലിവറികൾ അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എം‌ജി സൈബർ‌സ്റ്ററിൽ 77kWh ബാറ്ററി പായ്ക്കും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഈ കോൺഫിഗറേഷൻ പരമാവധി 510bhp പവറും 725Nm ടോർക്കും നൽകുന്നു. AWD ഡ്രൈവ്‌ട്രെയിൻ സിസ്റ്റമുള്ള ഈ സ്‌പോർട്‌സ് കാർ 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത കൈവരിക്കും.

 

വിപണിയിലെ പ്രതികരണത്തിന് ശേഷം, JSW MG മോട്ടോർ ഇന്ത്യ 64kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന സൈബർസ്റ്റർ RWD പതിപ്പ് അവതരിപ്പിച്ചേക്കാം. RWD വേരിയന്റിൽ 64kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് പരമാവധി 310bhp പവർ ഔട്ട്പുട്ടും 475Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 4.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കും. ഒറ്റ ചാർജിൽ 501 കിലോമീറ്റർ റേഞ്ച് സൈബർസ്റ്റർ റിയൽ വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *