Your Image Description Your Image Description

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ. ഉയർന്ന പരിപാലന ചെലവി​ൽ നട്ടംതി​രി​യുന്ന വെറ്റില കർഷകർക്ക് വെറ്റിലയുടെ വിലയിടിവ് കൂടിയായപ്പോൾ ദുരിതമായി. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കുന്നതിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ വില സ്ഥിരതയോ ഇവർക്ക് ലഭ്യമല്ല.

പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് മറ്റ് കൃഷികൾ ഉപേക്ഷിച്ച് പലരും വെറ്റിലക്കൊടി കൃഷി ചെയ്യാൻ തുടങ്ങി. ഇതോടെ ഉത്പാദനം വർദ്ധിക്കുകയും വില കുറയുകയും ചെയ്തു. നൂറ് കെട്ട് വെറ്റില വിറ്റാൽ മൂവായിരത്തോളം രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. തൊഴിലാളികുടെ കൂലിയും പരിപാലന ചെലവും നോക്കിയാൽ ലാഭമി​ല്ലെന്ന് കർഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *