Your Image Description Your Image Description

 പതിന്നാലുവയസ്സുകാരനു നേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല്പത്തേഴുകാരൻ റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ് (47) ആണ് പിടിയിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് ആളുകളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിയിച്ചത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രാഥമികാന്വേഷണം നടത്തിയാണ് അനീഷിനെ പിടികൂടിയത്. പോക്സോ പ്രകാരമുള്ള കേസാണ്‌ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *