Your Image Description Your Image Description

മ​ധു​ര: സി​പി​എം 24-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി. ബം​ഗാ​ളി​ല്‍​ നി​ന്നു​ള്ള മു​തി​ര്‍​ന്ന പാ​ര്‍​ട്ടി അം​ഗം ബി​മ​ന്‍ ബ​സു പ​താ​ക ഉ​യ​ര്‍​ത്തി. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കേ​ര​ള സ​ര്‍​ക്കാ​രി​നെ സം​ര​ക്ഷി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്രം കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഉ​പ​രോ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തി​ലു​ണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മധുരയിൽ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് 9 മന്ത്രിമാര്‍ എന്നിവര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഈ മാസം ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *