Your Image Description Your Image Description

കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. നീലൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള നീലൂർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഫ്രീസർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റും പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ മാത്തച്ചൻ ഉറുമ്പുകാട്ട് സ്വാഗതം ആശംസിച്ചു.

ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പ്രകാശനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പ്, മാത്തച്ചൻ ഉറുമ്പുകാട്ട്, രാജേഷ് വാളിപ്ലാക്കൽ, ഫാ.മാത്യു പറത്തോട്ടിയിൽ, യമുനാ ജോസ്, കുര്യാക്കോസ് ജോസഫ്, പി.കെ. ഷാജകുമാർ, ബേബി ഉറുമ്പുകാട്ട്, ആർ. സജീവ്, ഡാന്റിസ് കൂനാനിക്കൽ, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *