Your Image Description Your Image Description

പ്രതിസന്ധികൾക്കും ചർച്ചകൾക്കും ഒടുവിൽ ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷ് 4 എത്തുന്നു. സംവിധാനവും നിർമാണവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഒടുവിൽ സിനിമയ്ക്ക് ഒരു സംവിധായകനെയും ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല അത് ഹൃത്വിക് റോഷൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ഹൃത്വിക് റോഷന്റെ ആദ്യ സംവിധാനത്തിൻ എത്തുന്ന ചിത്രം കൂടിയാകും ക്രിഷ് 4. ‌യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

അതേസമയം ക്രിഷ് 4 നിര്‍മ്മാണത്തിന് 700 കോടി രൂപയെങ്കിലും നിര്‍മ്മാണ ചിലവ് വേണ്ടിവരും എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങി. തുടർന്ന് 2013-ൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ​​ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 പുറത്തിറങ്ങി. കൂടാതെ ഫൈറ്റര്‍ ആണ് ഹൃത്വിക് റോഷന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു. അനില്‍ കപൂറും ഫൈറ്ററില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *