Your Image Description Your Image Description

ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു. മാർച്ച് 29ന് രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 6 മുതൽ അർധരാത്രി വരെയും മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.

ഈദ് ദിനങ്ങളിൽ റിയാദ് ബസുകൾ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ 3 വരെ സർവീസ് നടത്തും. ഓൺ-ഡിമാൻഡ് ബസുകൾ മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ രാവിലെ 9 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 5 മുതൽ അർധരാത്രി വരെയും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *