Your Image Description Your Image Description

റിയൽമി 14 5ജി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു.8GB + 256 GB, 8GB + 512 GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി 14 5ജി ലഭ്യമാണ്.റിയൽമി 14 5G യുടെ 8GB + 256GB മോഡലിന്റെ വില 35,250 രൂപയാണ്. അതേസമയം 8GB + 512GB വേരിയന്റിന് 40,000 രൂപയാണ് നൽകേണ്ടി വരിക. മെക്ക സിൽവർ, സ്റ്റോം ടൈറ്റാനിയം, വാരിയർ പിങ്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാണ്.

റിയൽമി 14 5G ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് ഇതുവരെ അറിവായിട്ടില്ല. റിയൽമി 14 പ്രോ+ ഉം റിയൽമി 14 പ്രോയും ഇതിനകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്, അതിനാൽ റിയൽമി 14 5ജിയും ഉടൻ തന്നെ ഇന്ത്യയിൽ പ്രതീക്ഷിക്കാം. റിയൽമി 14 5ജി യിൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് OLED ഡിസ്‌പ്ലേ (1,080×2,412 പിക്‌സലുകൾ) ആണുള്ളത്.

120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2,160Hz PWM ഡിമ്മിംഗ്, 2,000 നീറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഇവയ്ക്കുണ്ട്. റിയൽമി 14 പ്രോ പരമ്പരയുടെ പ്രധാന ആകർഷണം പോലെ തന്നെ തണുപ്പിൽ നിറം മാറുന്ന സാങ്കേതികവിദ്യയാണ റിയൽമി 14ൽ നൽകിയിട്ടുണ്ട്്. നോർഡിക് ഡിസൈൻ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ഈ സവിശേഷത വികസിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *