Your Image Description Your Image Description

കറാച്ചി: 2025 ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി. എസ്. എൽ) കറാച്ചി കിംഗ്സിന്റെ പുതിയ ക്യാപ്റ്റനായി മുന്‍ ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അപ്രതീക്ഷിതമായി സോള്‍ഡ് ഔട്ട് ആയതിന് ശേഷമാണ് വാര്‍ണര്‍ പിഎസ്എല്‍ ലേലത്തില്‍ പങ്കെടുത്തിരുന്നത്. പാക് താരം ഷാന്‍ മസൂദിന് പകരമായാണ് വാര്‍ണറെ ക്യാപ്റ്റനാക്കിയത്. ഷാന്‍ മസൂദ് ടീമിനൊപ്പം തുടരും.

300,000 യുഎസ് ഡോളറിന്, ഏകദേശം രണ്ടരക്കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് കറാച്ചി കിംഗ്സ് വാര്‍ണറെ സ്വന്തമാക്കിയത്. പിഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കരാറാണ്. ‘കറാച്ചി കിംഗ്‌സ് കുടുംബത്തിലേക്ക് ഞങ്ങളുടെ ക്യാപ്റ്റനെന്ന നിലയില്‍ ഡേവിഡ് വാര്‍ണറെ ഞങ്ങള്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ നേതൃത്വവും മത്സരവിജയ പ്രകടനങ്ങളും ഞങ്ങളുടെ ടീമിന്റെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു,’ ഡേവിഡ് വാര്‍ണറിനെ സ്വാഗതം ചെയ്ത് കറാച്ചി കിംഗ്‌സ് ഉടമ സല്‍മാന്‍ ഇഖ്ബാല്‍ പറഞ്ഞു.

‘അതേസമയം, കഴിഞ്ഞ സീസണില്‍ ഷാന്‍ മസൂദിന്റെ അസാധാരണമായ ക്യാപ്റ്റന്‍സിയെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കറാച്ചി കിംഗ്സിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്. അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *