Your Image Description Your Image Description

അപകടരഹിത റംസാൻ കാമ്പയിന്റെ ഭാഗമായി ഇതുവരെ 3,25,250 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ഇഫ്താറിന് തൊട്ടുമുൻപുള്ള സമയങ്ങളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കി അപകടങ്ങളില്ലാതാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

വിവിധ പങ്കാളികളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മേധാവി മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് സിവിൽ ഡിഫൻസ്, എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെ കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. 375-ലേറെ സന്നദ്ധപ്രവർത്തകർ ഇഫ്താർ കിറ്റ് വിതരണത്തിൽ പോലീസിനൊപ്പം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *