Your Image Description Your Image Description

ഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം പുറത്ത്. തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന് യശ്വന്ത് വർമ്മ പറഞ്ഞു.

സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി വിശദീകരിക്കുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ നശിപ്പിക്കുകയോ ഡാറ്റ ഇല്ലാതാക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് നിർദേശം നൽകി.

വസതിയിൽ നിന്ന് കണ്ടെത്തിയ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവിട്ടിരുന്നു. കത്തിയ നിലയിലാണ് നോട്ട്കെട്ടുകൾ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *