Your Image Description Your Image Description

പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിൽ മോഹൻലാൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ചിത്രത്തിന് വേണ്ടി ചെലവിടേണ്ടി വന്നേക്കാവുന്ന ബഡ്ജറ്റ് എത്രയെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നു. ഓരോ രൂപയും ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്ക് തന്നെ നിക്ഷേപിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നതിനാലാണ് മോഹൻലാൽ പ്രതിഫലം വാങ്ങാതെയിരുന്നതെന്നാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

മോഹൻലാൽ സാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന വിദേശീയരടക്കം അഭിനേതാക്കളെല്ലാം ഞങ്ങൾ ഈ ചിത്രത്തിലൂടെ ചെയ്യാൻ ശ്രമിക്കുന്നതെന്ത് എന്ന് മനസിലാക്കി സഹകരിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *