Your Image Description Your Image Description

ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും 10-ാമത് സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയെയും അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഗഡ്കരിയുടെ പ്രഖ്യാപനമുണ്ടായത്. കൂടാതെ 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി – ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ഇറക്കുമതി വൈദ്യുത വാഹങ്ങളുടെ അളവ് കുറക്കുകയും തദ്ദേശീയ വാഹങ്ങളുടെ നിർമ്മാണം ഉയർത്തി മലിനീകരണം കുറക്കുകയെന്നതുമാണ് സർക്കാരിന്റെ പുതിയ നയമെന്നും മന്ത്രി എക്സ്പോയിൽ പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *