Your Image Description Your Image Description

ചൈനീസ് വാഹന നിർമ്മാതാക്കളായ എം.ജി അവരുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് വൈദ്യുത വാഹനമായ എം.ജി.4 ന്റെ പുതുതലമുറയെ അവതരിപ്പിച്ചു. എം.ജി എന്ന ബ്രാൻഡ് അവതരിപ്പിച്ച് രണ്ട് വർഷം തികയുമ്പോഴാണ് പുതു തലമുറയെ അവതരിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. പക്ഷെ വാഹനം ചൈനയിൽ വലിയ വിൽപ്പനയൊന്നും രേഖപെടുത്തുന്നില്ലങ്കിലും ഇന്ത്യയിലും യുറോപ്പിലുമായി ഹാച്ച്ബാക്ക് വാഹനം ജനപ്രിയമാണ്. പഴയതലമുറയെ 2023ലെ ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്.

പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ അൽപ്പം വലുതാണ്. 4,395 എം.എം നീളവും 1,842 എം.എം വീതിയും 1,551 എം.എം ഉയരവും 2,750 എം.എം വീൽബേസും എം.ജി 4നുണ്ട്. ഇത് ഹ്യൂണ്ടായ് ക്രെറ്റ, എം.ജി വിൻഡ്സർ എന്നി വാഹനങ്ങളെക്കാൾ വലുതാണ്. വാഹനം യൂറോപ്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ ഐ.ഡി 3 ഹാച്ച്ബാക്കിന് ശക്തമായ എതിരാളിയാകും.

Leave a Reply

Your email address will not be published. Required fields are marked *