Your Image Description Your Image Description

കോൺഗ്രസുകാരുടെ തമ്മിൽ തല്ലുകൊണ്ടു തന്നെയാണ് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം ഇത്രമേൽ അധപതിച്ചു പോയത്. ആരുടെ തോൾ ചാരിയിട്ടാണെങ്കിലും വേണ്ടില്ല ഇക്കുറി കേരളത്തിൽ പിണറായിയുടെ കയ്യിൽ നിന്ന് അധികാരം പിടിച്ചു വാങ്ങാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അതിന് വേണമെങ്കിൽ ബിജെപിയുടെ പഴന്തുണി അലക്കി കൊടുക്കാൻ പോലും കോൺഗ്രസുകാർ തയ്യാറാണ്. ഉത്തരേന്ത്യയിലെ ജനങ്ങളെ പറ്റിച്ചത് പോലെ അത്ര എളുപ്പത്തിൽ ഒന്നും കേരളത്തിലെ ജനങ്ങളെ പറ്റിച്ച് അധികാരം പിടിക്കാൻ ബിജെപിക്ക് കഴിയില്ല എന്ന കാര്യം അവർക്കും നല്ല ഉറപ്പുണ്ട്. അപ്പോൾ ആദ്യപടി എന്ന നിലയിൽ ചെയ്യേണ്ടത് പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസുമായി സഖ്യം ചേർന്ന് അവരെ അധികാരത്തിൽ ഏറ്റുക എന്നുള്ളതാണ്. ഒരുതരം ഡമ്മി ഭരണം നടത്താൻ കോൺഗ്രസുകാരെ നിയോഗിക്കുന്നതിലും തെറ്റില്ല. പിന്നിൽ നിന്ന് ബിജെപിക്ക് തന്നെ ഭരിക്കാം. അന്തർധാരയിൽ ഇത്തരം രാഷ്ട്രീയ കളികൾ നടക്കുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് താക്കീതുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. അങ്ങാടിയിൽ തോറ്റ കലി ആരോടെങ്കിലും തീർക്കണമല്ലോ. സഭയിൽ സ്പീക്കർള ചെവിക്ക് പിടിച്ച് പുറത്തേക്ക് തള്ളിയതിന്റെ കലിപ്പ് രാഹുൽഗാന്ധി കേരളത്തിലെ കോൺഗ്രസുകാരോട് നല്ലതുപോലെ തീർക്കുന്നുണ്ട്. രാഹുല് ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയുന്നതുപോലെ തന്നെയാണ് കേരളത്തിലെ കോൺഗ്രസുകാരും രാഹുൽ എന്തുപറഞ്ഞാലും അത് ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി കളഞ്ഞിട്ട് അവർക്ക് തോന്നിയ പടി നടക്കും. പക്ഷേ ഇപ്രാവശ്യം തോന്നിയ പടി നടന്ന വോട്ട് കുറച്ചാൽ ഒക്കത്തിനും ഖാദറും അഴിച്ചുവെച്ച് വീട്ടിൽ കുത്തിയിരിക്കാം എന്ന് തന്നെയാണ് രാഹുൽ പറയുന്നത്. പാർട്ടിയിൽ ഇരുന്ന് ചേരിതിരിവ് നടത്തുകയും ഗ്രൂപ്പ് കളിക്കുകയും ചെയ്യുന്നവർക്ക് ഒക്കെ ശക്തമായ താക്കീതാണ് രാഹുൽ കൊടുക്കുന്നത്. എന്നെ കൊണ്ടോ പറ്റുന്നില്ല ഞാനോ ഇമ്മാതിരി ബുദ്ധിയുറക്കാത്ത പോലെയൊക്കെ എന്തൊക്കെയോ ചെയ്യുന്നു ഇനി നിങ്ങൾ കൂടി ഇമ്മാതിരി തുടങ്ങിയാൽ എന്താകും എന്നാണ് രാഹുലിന്റെ ആശങ്ക. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു എന്നുള്ള ചിന്തയോടുകൂടി ക്രിയാത്മകമായി വോട്ടുപിടിച്ച് അധികാരത്തിൽ വരാൻ വേണ്ടി ശ്രമിക്കുകയും ഈ ചേരിപ്പോര് അവസാനിപ്പിക്കുകയും ചെയ്തില്ല എങ്കിൽ ഡിസിസിയിൽ നിന്ന് തന്നെ പുറത്താക്കും എന്നാണ് രാഹുൽ പറയുന്നത്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന കടുത്ത തീരുമാനവുമായി രാഹുൽഗാന്ധി മുന്നോട്ടു പോവുകയാണെങ്കിൽ കേരളത്തിലെ കോൺഗ്രസുകാരുടെ അവസ്ഥ പരിതാപകരമാകും. തമ്മിൽ തല്ലിയും പിന്നിൽ നിന്ന് കുത്തിയും കുറെ കാലമായി പരിചയിച്ച വർക്ക് പെട്ടെന്ന് ആ ശീലം ഒന്നും ഉപേക്ഷിക്കാൻ കഴിയില്ല. പട്ടിയുടെ വാല് ആരോ പണ്ട് കുഴലിൽ ഇട്ട പോലെയാണ് കോൺഗ്രസുകാരുടെ കാര്യം. ഉപദേശം ഒക്കെ കേൾക്കും പക്ഷേ പിന്നെയും കാര്യങ്ങൾ വളഞ്ഞു തന്നെയിരിക്കും. പക്ഷേ ഇപ്രാവശ്യം ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കോൺഗ്രസിൽ നിന്ന് പ്രമുഖർ ഒക്കെ പുറത്തേക്ക് ചാടുന്ന അവസ്ഥയാണ്. ഇതിനൊക്കെ പുറമെയാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് ഇടയിൽ വയസ്സന്മാർ ഒക്കെ കൂടി അധികാരത്തിൽ ഇരിക്കുന്നു എന്നും ചെറുപ്പക്കാരെ അവഗണിക്കുന്നു എന്നുമുള്ള ശക്തമായ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിനോട് പോടാ ചെറുക്കാ എന്ന് പറഞ്ഞപ്പോൾ പൊള്ളി എങ്കിൽ ഇനി കോൺഗ്രസിലെ യുവനിരയ്ക്കൊക്കെ കോൺഗ്രസിലെ തന്നെ വയസ്സൻമാരുടെ വക പോടാ ചെറുക്ക
കേൾക്കാനേ നേരം ഉണ്ടാകു. ഇനി അതിനൊക്കെ പിടിച്ചു ഈ വയസ്സന്മാരെ എല്ലാം പുറത്താക്കിയാൽ രാഹുൽ ഗാന്ധി കടുത്ത പ്രതിസന്ധിയിൽ ആകും. അതുകൊണ്ട് കേരളത്തിലെ കോൺഗ്രസുകാരുടെ ഗ്രൂപ്പുകളി അവസാനിപ്പിച്ചിട്ട് എന്തെങ്കിലും വലിയ കാര്യം ചെയ്യാം എന്നുള്ള വല്ല വ്യാമോഹവും രാഹുലിൻ ഉണ്ടെങ്കിൽ അതങ്ങ് മാറ്റിവയ്ക്കുന്നതാവും നല്ലത്. പിന്നെ ആകെ ഒരു ആശ്വാസമുള്ളത് പുറത്താക്കപ്പെടുന്നവർക്കൊക്കെ ബിജെപിയിലേക്ക് ഓടിക്കയറാം എന്നുള്ളതാണ്. കോൺഗ്രസിന്റെ കൊമ്പ് ബിജെപിയിലേക്ക് തന്നെയാണല്ലോ ചാഞ്ഞു കിടക്കുന്നത്. അതെന്തായാലും ഒരു ആശ്വാസമാണ്. പക്ഷേ തരൂരിന്റെ കാര്യത്തിൽ എന്ത് ചെയ്യും എന്നുള്ളതാണ് വലിയ പ്രശ്നം. തരൂരിനോട് രാഹുലിന്റെ യാതൊരു കളിയും നടക്കുകയുമില്ല.ഇനി ഇതിന്റെ പേരിൽ തമ്മിൽ തല്ലുന്നത് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *