Your Image Description Your Image Description

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരിട്ട് അഭിപ്രായം പാറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും പറയുന്നു ആസിഫ് അലി പറഞ്ഞു.

അതേസമയം എമ്പുരാൻ വിവാദം നിന്നു കത്തുകയാണ്. അതിനിടെ വൻ കളക്ഷനുമായി മോഹൻലാല്‍ ചിത്രം കുതിക്കുകയുമാണ്. വിദേശത്ത് നിന്ന് മാത്രം നേടിയ കളക്ഷൻ മോഹൻലാല്‍ പുറത്തുവിട്ടു. വിദേശത്ത് നിന്ന് മാത്രം 86 കോടി രൂപയോളമാണ് എമ്പുരാൻ നേടിയിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *