Your Image Description Your Image Description

സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയി​ലെത്തിയ ശേഷം ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,270 രൂപയും പവന് 66,160 രൂപയുമായി.

ഇന്ന​ലെ പവന് 160 രൂപ വർധിച്ച് ഒരു പവന് 66,480 രൂപയായി ഉയർന്നിരുന്നു. ഇതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. 3,028 ഡോളറാണ് ട്രോയ് ഔൺസ് വില.

Leave a Reply

Your email address will not be published. Required fields are marked *