Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നടി ധനശ്രീ വർമ്മയും വേർപിരിഞ്ഞു. മൂന്ന് വർഷമായി വേർപരിഞ്ഞ് താമസിക്കുന്ന ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടിയതായി അഭിഭാഷകൻ അറിയിച്ചു.വ്യാഴാഴ്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിലാണ് അന്തിമ വാദം നടന്നത്. വിവാഹമോചനത്തെക്കുറിച്ച് ചാഹലോ ധനശ്രീയോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

കുടുംബ കോടതി നിര്‍ദേശിച്ച ആറ് മാസത്തെ കൂളിങ്-ഓഫ് കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. രണ്ടര വര്‍ഷമായി ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനാലും മധ്യസ്ഥതയില്‍ എത്തിയ സമ്മത നിബന്ധനകള്‍ പാലിച്ചതിനാലും നിയമപരമായ കൂളിങ്-ഓഫ് കാലയളവ് റദ്ദാക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.ബന്ധം മെച്ചപ്പെടുത്താനുള്ള ഏതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ആറ് മാസത്തെ കൂളിങ്-ഓഫ് ടൈം നിശ്ചയിച്ചത്. പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞ ചാഹൽ, ജീവനാംശമായി 4 കോടി 75 ലക്ഷം രൂപ ധന്യശ്രീക്ക് നൽകാൻ സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *