Your Image Description Your Image Description

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി കഴിഞ്ഞ വർഷം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ വന്‍ വിജയമാണ് നേടിയത്. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ രണ്ടാം ഭാഗം സംബന്ധിച്ച അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിന്‍.

അശ്വിന്റെ ആദ്യ സംവിധാന സംരംഭമായ യെവഡെ സുബ്രഹ്മണ്യം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം സംബന്ധിച്ച അപ്‌ഡേറ്റ് പങ്കുവെച്ചത്. കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *