Your Image Description Your Image Description

റബർ വില 200ലേക്ക് കടക്കുന്നു. ആർ.എസ്.എസ് ഫോർ ഇനം റബർ ബോർഡ് വില 198ലെത്തി. വ്യാപാരി വില 190ഉം. മാസങ്ങളായി ഇത് 180- 190 റേഞ്ചിലായിരുന്നു. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും ആവശ്യകത വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണം. വിപണിയിൽ നിന്നു വിട്ടുനിന്ന് വില ഇടിക്കാൻ ടയർലോബി ശ്രമിച്ചെങ്കിലും ആവശ്യകത വർദ്ധിച്ചതോടെ വില ഉയർത്താൻ അവർ നിർബന്ധിതരായി. നേരത്തേ 30-40 രൂപയുടെ വ്യത്യാസം ആഭ്യന്തര അന്താരാഷ്ട്ര വിലകളിൽ ഉണ്ടായിരുന്നത് പത്തു രൂപയിൽ താഴെയായി.

അമേരിക്ക കയറ്റുമതി ചുങ്കം വർദ്ധിപ്പിച്ചതും പ്രമുഖ റബർ ഉത്പാദക രാഷ്ട്രങ്ങളിൽ ഉത്പാദനം കുറഞ്ഞതുമാണ് ഇതിന് കാരണം. റബർ ബോർഡ് വില ഒരു കിലോ റബറിന് 198 രൂപയിൽ എത്തിയെങ്കിലും ഗുണനിലവാരക്കുറവ് പറഞ്ഞു വ്യാപാരിവിലയിലും താഴ്ത്തിയാണ് വില്പനക്കാർ എടുക്കുന്നത്. നേരത്തേ അഞ്ചു രൂപയായിരുന്നു ബോർഡ് വിലയും വ്യാപാരി വിലയും തമ്മിലുണ്ടായിരുന്ന വ്യത്യാസം എട്ടായി മാറിയതിന്റെ പ്രയോജനം ഗുണനിലവാരമുള്ള ഷീറ്റ് തയ്യാറാക്കുന്ന വൻകിടക്കാർക്കാണ് ലഭിക്കുന്നത്. സാധാരണ കർഷകർക്കും ഉയർന്ന വിലലഭ്യമാക്കാൻ ഒരു ഇടപെടലും റബർബോർഡ് നടത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *